തിരുവനന്തപുരം: ഐ.എസ്.ആർ.ഒയിലെ കലാസംഘടനയായ സ്പാർക്കിന്റെ മെരിറ്റ് അവാർഡ് ദാന ചടങ്ങ് സ്പാർക്ക് വൈസ് പ്രസിഡന്റ് എസ്. ദീപുവിന്റെ അദ്ധ്യക്ഷതയിൽ നടന്നു. വി.എസ്.എസ്.സി അസോസിയേറ്റ് ഡയറക്ടർ ജി. അയ്യപ്പൻ, 2019ലെ വയലാർ അവാർഡ് ജേതാവ് വി.ജെ. ജയിംസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഐ.എസ്.ആർ.ഒ.എസ്.എ ജനറൽ സെക്രട്ടറി ജി.ആർ. പ്രമോദ്, സ്പാർക്ക് ആർട്സ് ജനറൽ സെക്രട്ടറി സുനിൽകുമാർ, സ്പാർക്ക് ഫിലിം ജനറൽ സെക്രട്ടറി വി. വിനേഷ് തുടങ്ങിയവർ പങ്കെടുത്തു.