aaa

കഴക്കൂട്ടം: വില്പനയ്ക്കായി നിർമ്മിച്ച് സൂക്ഷിച്ച 1200 കുപ്പി വീഞ്ഞ് പിടിച്ചെടുത്തു. തുമ്പ വിജയ നിവാസിൽ ജാനറ്റിന്റെ (50) വീട്ടിൽ നിന്നാണ് കഴക്കൂട്ടം എക്സൈസ് നടത്തിയ പരിശോധനയിൽ വീഞ്ഞ് പിടികൂടിയത്. 750 മില്ലി വീതം കൊള്ളുന്ന 1200 കുപ്പികളിലായി വീടിന്റെ വിവിധ മുറികളിൽ സൂക്ഷിച്ച വീഞ്ഞാണ് പിടിച്ചെടുത്തത്. ക്രിസ്മസ് - ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി വിവിധയിടങ്ങളിൽ കച്ചവടം ചെയ്യുന്നതിനായി തയ്യാറാക്കിയതാണ് ഇതെന്നും ഇവർക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തതായും എക്സൈസ് അറിയിച്ചു. എക്സൈസ് സി.ഐ വിനോദ്കുമാർ, ഇൻസ്‌പെക്ടർ മുകേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ മധുസൂദനൻ പിള്ള എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൻകിയത്.