കല്ലമ്പലം: മലയാള വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി കടമ്പാട്ടുകോണം വിജ്ഞാനപ്രദായിനി ഗ്രന്ഥ ശാലയിൽ മലയാള നാടക ഗാനങ്ങളുടെ അവതരണവും അവലോകനവും നടന്നു. കാഥികൻ കാപ്പിൽ അജയകുമാർ ഉദ്ഘാടനം ചെയ്തു. കവി ഓരനെല്ലൂർ ബാബു അദ്ധ്യക്ഷനായി. കടയ്ക്കൽ ശശികുമാർ വിഷയം അവതരിപ്പിച്ചു. വർക്കല ഗോപാലകൃഷ്ണൻ, ഡോ. അശോക്‌, യു.എൻ. ശ്രീകണ്ഠൻ, സുനിൽ വെട്ടിയറ, മുത്താന സുധാകരൻ, സുരേഷ് ബാബു, ദിലീപ്, മുരുകേഷ് ബാലൻ, ജ്യോതിലാൽ തുടങ്ങിയവർ പങ്കെടുത്തു.