തിരുവനന്തപുരം: ഡോ. ബി.ആർ. അംബേദ്കറുടെ 63ാം ചരമവാർഷികം ഇന്ന് രാവിലെ 10ന് തൈക്കാട് ഭാരത് ഭവനിൽ മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. അംബേദ്കറുടെ ബഹുമുഖ കഴിവുകളെകുറിച്ചും ആനുകാലിക വിഷയങ്ങളെക്കുറിച്ചും പ്രൊഫ. ഡോ. ബി. വിവേകാനന്ദൻ, പ്രൊഫ. എം.എം. മീരാൻപിള്ള, ഡോ. കെ. സുരേന്ദ്രൻ മണ്ണന്തല വിജയൻ തുടങ്ങിയവർ സംസാരിക്കും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിക്കും. അംബേദ്കർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. എൻ. കൃഷ്ണൻ, പി.കെ. സുകുമാരൻ തുടങ്ങിയവർ പങ്കെടുക്കും.