തിരുവനന്തപുരം: സ്ഥിരനിയമനം നടപ്പാക്കുക, ശമ്പളം കൃത്യമായി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, ശമ്പളപരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അൾട്ടർനേറ്റീവ് സ്കൂൾ ടീചേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ വർദ്ധിപ്പിച്ച വേതനം ഉടൻ വിതരണം ചെയ്യണമെന്നും ജോലി സ്ഥിരത ഉറപ്പുവരുത്തണമെന്നും അദേഹം ആവശ്യപ്പെട്ടു. എ.പി. ഇസ്മായിൽ അദ്ധ്യക്ഷനായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.എൽ.എമാരായ എം. വിൻസെന്റ്, എൽദോ എബ്രഹാം, സംസ്ഥാന സെക്രട്ടറി ടി.കെ. വിജയകുമാർ, പ്രസിഡന്റ് എ.പി. ഉസ്മാൻ, റെജി മൈക്കിൾ തുടങ്ങിയവർസംസാരിച്ചു.