തിരുവനന്തപുരം: സുശ്രുത ചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന കാൻസർ ബോധവത്കരണ വളണ്ടിയർ പ്രോഗ്രാമിന് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നാളെ തുടക്കമാകും. രാവിലെ 10ന് ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാൻസർ രോഗികളുടെ പരിചരണം,​ ശുശ്രൂഷ,​ രോഗ നിർണയം,​ യോഗ,​ പാലിയേറ്റീവ് കെയർ,​ സൈക്കോളജി തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും. ആർ.സി.സി, പാലിയം ഇന്ത്യ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ 150 വോളണ്ടിയർമാർ പങ്കെടുക്കും. വോളണ്ടിയർമാർക്ക് കാൻസർ ബോധവത്കരണ ട്രെയിനിംഗും നൽകും. കാൻസർ ബോധവത്കരണ,​ശുശ്രൂഷ രംഗത്ത് സന്നദ്ധ സേവകരെ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ട്രസ്റ്റ് സെക്രട്ടറി ഡോ. കൃഷ്ണകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 8ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കെ.എസ്. ശബരീനാഥൻ എം.എൽ.എ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് തുടങ്ങിയവർ പങ്കെടുക്കും. 8ന് രാവിലെ 10മുതൽ ഹോളിസ്റ്റിക് ഹെൽത്ത് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കാൻസർ രോഗ നിർണയ ക്യാമ്പും ഉണ്ടായിരിക്കും. രജിസ്ട്രേഷന് ഫോൺ: 9656656736.