തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്) സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
തടഞ്ഞു വച്ച പ്രമോഷനുകൾ നൽകുക, ഇ.ടി.എം. അനുവദിക്കുക, പി.എഫ് മെഡിക്കൽ റീ ഇംബേഴ്സ്‌മെന്റ് സപ്ലിമെന്ററി സാലറി അനുവദിക്കുക, താത്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സത്യാഗ്രഹം. സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി, ജനറൽ സെക്രട്ടറി വി.എസ്. ശിവകുമാർ എം.എൽ.എ, നേതാക്കളായ ആർ. ശശിധരൻ, ആർ. അയ്യപ്പൻ, സണ്ണിതോമസ് തുടങ്ങിയവർ സംസാരിച്ചു.