തിരുവനന്തപുരം: വിശ്വകർമ്മജരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക, ദേവസ്വം ബോർഡിൽ അധിക സംവരണം വീതം വച്ചപ്പോൾ വിശ്വകർമജരെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിശ്വകർമ്മ സർവീസ് സൊസൈറ്റി ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് ധർണ നടത്തി. എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. ജയചന്ദ്രൻ, താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.പി. വേണുഗോപാലൻ, സെക്രട്ടറി ജയചന്ദ്രൻ പാലുവള്ളി, ചിറയിൻകീഴ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡി. സന്തോഷ്, സെക്രട്ടറി അനിൽ കീഴാറ്റിങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.