manoj-narayanan

തിരുവനന്തപുരം: തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ ഈ വർഷത്തെ തോപ്പിൽ ഭാസി പുരസ്‌കാരത്തിന് നാടക സംവിധായകൻ മനോജ് നാരായണൻ അ‍ർഹനായി. മലയാള പ്രൊഫഷണൽ, അമച്വർ നാടക രംഗത്ത് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരമെന്ന് ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

33,333 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 9നു വൈകിട്ട് 4 ന് തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമ്മാനിക്കും. ഫൗണ്ടേഷൻ സെക്രട്ടറി വള്ളിക്കാവ് മോഹൻദാസ്, കൺവീനർ എം.എ.ഫ്രാൻസിസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.