kj

വർക്കല: എം.എസ്. സുബുലക്ഷ്മി സംഗീതോത്സവം 8 മുതൽ 12 വരെ വർക്കല ശിവഗിരി ടണൽവ്യൂവിനു സമീപം എം.എസ്. സുബുലക്ഷ്മി നഗറിൽ നടക്കും. വർക്കല ശ്രീകൃഷ്ണ നാട്യ സംഗീത അക്കാഡമിയുടെയും എം.എസ്. സുബുലക്ഷ്മി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് സംഗീതോത്സവം നടത്തും. 8ന് വൈകിട്ട് 5.30ന് അഡ്വ. വി. ജോയി എം.എൽ.എ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. പാലക്കാട് ശ്രീറാം ഭദ്രദീപം കൊളുത്തും. അക്കാഡമി ഡയറക്ടർ ഡോ. എം. ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. മുൻ ചീഫ് സെക്രട്ടറി സി.പി. നായർ മുഖ്യപ്രഭാഷണം നടത്തും. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. പി. ചന്ദ്രമോഹൻ, സംഗീതജ്ഞയും സിനിമാതാരവുമായ ആർ. സുബലക്ഷ്മി, അക്കാഡമി സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ, അനർട്ട് മുൻ ഡയറക്ടർ ഡോ. എം. ജയരാജു, ഡോ. റേസുധൻ എന്നിവർ സംസാരിക്കും. ദിവസവും വൈകിട്ട് 6 മുതൽ സംഗീത പരിപാടി ആരംഭിക്കും. 8ന് പാലക്കാട് ശ്രീരാമിന്റെ സംഗീതകച്ചേരി, 9ന് എസ്.ആർ. രാജശ്രിയുടെ വയലിൻ കച്ചേരി, 10ന് ചെന്നൈ മഹതിയുടെ സംഗീതകച്ചേരി, 11ന് പിന്നണി ഗായകൻ അനൂപ് ശങ്കർ നയിക്കുന്ന സംഗീതസദസ്, 12ന് ഡോ. കെ. രംഗനാഥശർമ്മയുടെ സംഗീതകച്ചേരി. എന്നിവ സംഗീതോത്സവത്തിന് മിഴിവേകുമെന്ന് അക്കാഡമി സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ അറിയിച്ചു.