വെഞ്ഞാറമൂട്: ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പിരപ്പൻകോട് സെന്റ് മദർ തെരേസ മലങ്കര സുറിയാനി കത്തോലിക്ക ദേവാലയം. കാനറാ ബാങ്ക് തൈക്കാട് ശാഖയുമായി സഹകരിച്ച് ആരംഭിച്ച ക്രിസ്മസ് പരിപാടികൾക്ക് ഇടവക വികാരി ഫാ. ജോസ് കിഴക്കേടത്ത് നേതൃത്വം നൽകി. തിരുപ്പിറവി സന്ദേശമറിയിച്ച് വാദ്യഘോഷങ്ങളുമായി കരോൾ സംഘം ഒരുക്കിയും, ക്രിസ്തുമസ് അപ്പൂപ്പന്റ രൂപവും പുൽക്കൂടും ക്രിസ്തുമസ് ട്രീയും നക്ഷത്രവും തയ്യാറാക്കിയും ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്ക് ഒരുങ്ങി ഇടവകയിലെ അംഗങ്ങൾ ഒത്തുചേർന്നു. ആഘോഷ പരിപാടികളിൽ മുഖ്യാഥിതികളായി ഫാ. മാത്യു കരൂർ, ഫാ. ജേക്കബ് കളിയന്താനം, കാനറ ബാങ്ക് മാനേജർ ശ്രീനാഥ്, ഇടവക സെക്രട്ടറി ജുസൺ, എ. വിജയൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഫാ. മാത്യു കടകംപള്ളിയുടെ സ്മരണയ്ക്കായി ഏർപ്പെടത്തിയ " ഫാദർ മാത്യു കടകംപള്ളിൽ " എവർറോളിംഗ് ട്രോഫിക്കായുള്ള കരോൾ ഗാന മത്സരവും നടന്നു.