തിരുവനന്തപുരം: വൈദ്യമഹാസഭ സമ്മേളനവും ദേശീയ ശില്പശാലയും ഇന്ന് മുതൽ 15 വരെ പെരുന്താന്നി മിത്രാനികേതൻ സി​റ്റിസെന്ററിൽ നടക്കുമെന്ന് കോ ഓർഡിനേറ്റർ എൽ. പങ്കജാക്ഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് നടക്കുന്ന നാട്ടറിവ് നാട്ടുവൈദ്യ പ്രദർശനമേള വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിശ്വമഹാഗുരുകുലം പഠന കളരിയുടെ ഉദ്ഘാടനം നവകേരളം കർമ്മപദ്ധതി കോ ഓർഡിനേ​റ്റർ ചെറിയാൻ ഫിലിപ്പ് നിർവഹിക്കും. വൈകിട്ട് 3ന് പാരമ്പര്യ വൈദ്യത്തിന്റെ ശാസ്ത്രീയത എന്ന വിഷയത്തിൽ ഡോ. എൻ.ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തും.8ന് രാവിലെ 10ന് നടക്കുന്ന രോഗങ്ങളും പ്രതിവിധിയും പാരമ്പര്യ വൈദ്യത്തിൽ എന്ന സെഷനിൽ അർബുദം, കിഡ്നി രോഗ ചികിത്സാനുഭവം എന്ന വിഷയത്തിൽ കെ.തങ്കച്ചൻ, കരൾ, വൃക്ക രോഗങ്ങൾക്കുള്ള നാട്ടുചികിത്സ എന്ന വിഷയത്തിൽ ചാലക്കുടി മധു വൈദ്യർ തുടങ്ങിയവർ സംസാരിക്കും. 9ന് രാവിലെ 9ന് നടക്കുന്ന നാട്ടറിവും നാട്ടുവൈദ്യവും ജീവന്റെ തുടിപ്പുകൾ സെമിനാർ പി.സി.ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.10ന് രാവിലെ 9മുതൽ നടക്കുന്ന ആനന്ദജീവിതവും പ്രകൃതിനിയമങ്ങളും എന്ന സെഷനിൽ പ്രമുഖർ പ്രഭാഷണം നടത്തും. 11ന് രാവിലെ 10ന് നടക്കുന്ന ദേശീയ സെമിനാർ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.13ന് നടക്കുന്ന ദേശീയ ശില്പശാല രാവിലെ 10ന് കോലാപ്പൂർ കനേരി ശ്രീക്ഷേത്ര സിദ്ധഗിരി മഠം മഠാധിപതി സ്വാമി അദൃശ്യ കട് സിദ്ധേശ്വർ ഉദ്ഘാടനം ചെയ്യും. ശില്പശാല 15ന് സമാപിക്കും. വൈദ്യമഹാസഭ ചെയർമാൻ മാന്നാർ ജി.രാധാകൃഷ്ണൻ, പ്രോഗ്രാം കോ ഓർഡിനേ​റ്റർ വി. വിജയകുമാർ, ഡി. ശ്രീകണ്ഠൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.