കോവളം: പുളിങ്കുടി ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം യാഥാർത്ഥ്യമാക്കാൻ ആരംഭിക്കുന്ന പേപ്പർ ബാഗ് നിർമ്മാണ പരിശീലനത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് ആഴിമല ശിവക്ഷേത്ര ഓഡിറ്റോറിയത്തിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ നിർവഹിക്കും. ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് വി. സത്യശീലൻ അദ്ധ്യക്ഷത വഹിക്കും. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ദേവസ്വം ട്രസ്റ്റ് ജനറൽ സെക്രട്ടറി എസ്. വിജേഷ് അറിയിച്ചു. ഫോൺ: 9605061001, 9497023563.