മലയിൻകീഴ് : ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി മലയിൻകീഴ് മണപ്പുറം ആശാദീപം ബഡ്‌സ് സ്കൂളിൽ ഐ.എം.എ നേമം ബ്രാഞ്ച് സ്പെഷ്യലൈസ്ഡ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഫിസിക്കൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ.ജോർജ് ജേക്കബ് ക്യാമ്പിന് നേതൃത്വം നൽകി.ഡബ്ളിയു.ഡി.ഡബ്ളിയു ചെയർപേഴ്സൺ ഡോ. ഇന്ദിരഅമ്മ,ഐ.എം.എ.നേമം ബ്രാഞ്ച് മുൻ പ്രസിഡന്റ് ഡോ.മോഹനൻനായർ എന്നിവർ പങ്കെടുത്തു.രണ്ടു മാസത്തിലൊരിക്കൽ ഐ.എം.എ.നേമം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ വിദഗ്ധ ഡോക്ടർമാർ മണപ്പുറം ബഡ്‌സ് സ്കൂളിലെത്തി മെഡിക്കൽ സേവനം നൽകാൻ തീരുമാനിച്ചതായി ഡോ.മോഹനൻനായർ അറിയിച്ചു.