തിരുവനന്തപുരം: സർക്കാരിന്റെയും സാക്ഷരതാമിഷന്റെയും അവഗണനയ്ക്കെതിരെ കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രേരക്മാർ സാക്ഷരതാമിഷൻ ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങി.
മുൻ എം.പി സി.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.ഡി. പ്രസേനൻ എം.എൽ.എ, സംസ്ഥാന ജോ. സെക്രട്ടറി കെ.സി. രാജീവൻ, വൈസ് പ്രസിഡന്റ് എ.എ സന്തോഷ്, ട്രഷറർ ഭാഗ്യലക്ഷ്മി, ലില്ലി തുടങ്ങിയവർ സംസാരിച്ചു.