akhil

കാട്ടാക്കട:ജമ്മുകാശ്മീരിൽ മഞ്ഞുമലയിടിഞ്ഞുവീണ് മരിച്ച ജവാൻ അഖിലിന്റെ മൃതദേഹം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും. ജമ്മുകാശ്മീരിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വിമാനമാർഗം ഇന്നലെ രാത്രി 10 ഓടെ തിരുവനന്തപുരത്തെത്തിച്ചു .ഇന്ന് രാവിലെ 7.30ന് പാങ്ങോട് സൈനിക ക്യാമ്പിൽ പൊതു ദർശനത്തിനു വച്ചശേഷം വിലാപയാത്രയായി രാവിലെ 9ന് അഖിൽ പഠിച്ച കുഴയ്ക്കാട് എൽ.പി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചശേഷം ഒൗദ്യോഗിക ബഹുമതികളേടെ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.