തിരുവനന്തപുരം : സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി കേരള ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകർക്കും ഫാക്കൽറ്റി അംഗങ്ങൾക്കുമായി കരിയർ ഗൈഡൻസ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. കവടിയാർ വിൻസർ രാജധാനിയിൽ 7ന് രാവിലെ 9ന് നടക്കുന്ന വർക്ക് ഷോപ്പ് ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. കേരള ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംസ്ഥാന ചെയർമാൻ ഡോ. ബിജു രമേഷിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ അഡ്വ. ഷിബു പ്രഭാകരൻ, സിദ്ധിക് റഹ്‌മാൻ, ജോസ് സക്കറിയ തുടങ്ങിയവർ സംബന്ധിക്കും.