
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റേറ്രീവ് സർവീസ് (കെ.എ.എസ്) മൂന്ന് സ്ട്രീമുകളിലെ തസ്തികകളിലേക്കുളള പ്രാഥമിക ഒ.എം.ആർ പരീക്ഷ ഫെബ്രുവരി 22 ന് (ശനിയാഴ്ച ) നടക്കും. ഉദ്യോഗാർത്ഥികൾക്ക് ഈ പരീക്ഷ എഴുതാനുളള സ്ഥിരീകരണം 2019 ഡിസംബർ 6 മുതൽ 25 വരെ നിലവിലുളള ഒ.ടി.പി സംവിധാനം വഴി നൽകുമെന്ന് പി.എസ്.സി അറിയിച്ചു. സ്ഥിരീകരണം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്കേ പരീക്ഷ എഴുതാനാവൂ. മൂന്ന് സ്ട്രീമുകളിലായി 5,76,243 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. സർക്കാർ വകുപ്പുകളിലെ അർഹതയുളള ജീവനക്കാർക്കായുളള രണ്ടും മൂന്നും സ്ട്രീമുകളിലേക്ക് ലഭിച്ച അപേക്ഷകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. സ്ഥിരീകരണം നൽകിയ ശേഷം പരീക്ഷ എഴുതാതിരിക്കുന്നവരും നിശ്ചിത യോഗ്യതയില്ലാതെ പരീക്ഷ എഴുതുന്നവരും കമ്മിഷൻ സ്വീകരിക്കുന്ന ശിക്ഷാനടപടികൾക്ക് വിധേയരാകേണ്ടി വരും. സ്ഥിരീകരണം നൽകുന്ന തീയതികളിൽ മാറ്റമുണ്ടാകില്ലെന്ന് കമ്മിഷൻ പത്രക്കുറിപ്പിൽ പറഞ്ഞു. .
.