തിരുവനന്തപുരം: തന്ത്രിമണ്ഡല വിദ്യാപീഠത്തിന്റെ പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചതായി ജനറൽ സെക്രട്ടറി വാഴയിൽ മഠം എസ്. വിഷ്ണു നമ്പൂതിരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കരമന ശിവൻകോവിൽ സ്ട്രീറ്റിലെ കാഞ്ചികാമകോടി ശ്രീശങ്കര പാദുക മണ്ഡപത്തിൽ ജനുവരി 11മുതൽ അടിയമന രാജേഷ് നമ്പൂതിരിയുടെയും കുന്നൂർശാല നീലമന കൃഷ്ണപ്രസാദിന്റെയും നേതൃത്വത്തിലായിരിക്കും ക്ലാസുകൾ നടക്കുക. പൂജാവിശാരദ് (ഒരു വർഷം), തന്ത്രപ്രവേശിക (രണ്ട് വർഷം), തന്ത്രവിശാരദ് (3 വർഷം), ആചാര്യ രത്നം (5 വർഷം) എന്നിവയാണ് കോഴ്സുകൾ. കൂടൽമന വിഷ്ണു നമ്പൂതിരി, ദിലീപ് നാരായണൻ നമ്പൂതിരി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.