പാലോട് : കുട്ടത്തിക്കരിക്കകം എക്സ് കോളനി ഹിമഗിരിയിൽ തുളസിദാസ് (62) നിര്യാതനായി. വർഷങ്ങളായി ശിവഗിരി മഠം ബുക്സ്റ്റാളിൽ ജീവനക്കാരനായിരുന്നു. ശിവഗിരി മഠത്തിൽ പൊതുദർശനത്തിനായി വച്ച മൃതദേഹത്തിൽ ശാസ്ത്രാനന്ദ സ്വാമി, വിജയാനന്ദ സ്വാമി എന്നിവർ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് മൃതദേഹം വീട്ടിൽ എത്തിക്കുകയും ശുഭാനന്ദ സ്വാമി, സൂഷ്മാനന്ദ സ്വാമി, ലോകേശാനന്ദ സ്വാമി എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. വിവിധ ശാഖകളുടെ നേതൃത്വത്തിൽ പുഷ്പചക്രം അർപ്പിച്ചു. പരേതരായ വി.പി സത്യദാസ് പിതാവും രത്നമല്ലി മാതാവും ആണ്. സഞ്ചയനം തിങ്കൾ രാവിലെ 9ന്.