chenkal-scb

പാറശാല: ചെങ്കൽ സർവീസ് സഹകരണ ബാങ്കിന്റെ പൂഴിക്കുന്ന് ശാഖയുടെ 16-മത് വാർഷിക സമ്മേളനം സംസ്ഥാന സഹകരണ വേദി ചെയർമാൻ അഡ്വ. കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം.ആർ. സൈമൺ അദ്ധ്യക്ഷത വഹിച്ചു. മിൽമ ഡയറക്ടർ എസ്. അയ്യപ്പൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറി വട്ടവിള വിജയൻ, ചെങ്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി. ശ്രീധരൻ നായർ, കെ.വി. അഭിലാഷ്, കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ, ഭുവനചന്ദ്രൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. സന്തോഷ്കുമാർ, നിർമ്മലകുമാരി,ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ അജിത് കുമാർ, ചെങ്കൽ റെജി, ബാങ്ക് സെക്രട്ടറി വിമൽ. വി.വി തുടങ്ങിയവർ പങ്കെടുത്തു.