തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ കമ്പോള ഇടപെടലിലൂടെ സാധാരണക്കാർക്ക് ആശ്വാസം നൽകേണ്ട സപ്ളൈകോ കൺസ്യൂമർ ഫെഡ് എന്നീ ഏജൻസികൾ നിഷ്ക്രിയരാണെന്ന് കോൺഫ്ര കൺസ്യൂമർ ഫോറം അഭിപ്രായപ്പെട്ടു. ഇൗ സാഹചര്യത്തിൽ ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന ഉപഭോക്താക്കളെ വോട്ടുബാങ്കായി പരിഗണിച്ച് കമ്പോള ഇടപെടലിന് പണം കണ്ടെത്തി ആശ്വാസം പകരാനും അഴിമതി ഇല്ലാതാക്കാനും നടപടി എടുക്കണമെന്ന് ഫോറം ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രൊഫ.കൊല്ലശേരിൽ അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. എം.ശശിധരൻ നായർ,ഗോപാലകൃഷ്ണൻ കടപ്പ,ഐ.കൃപാകരൻ,പി.പുരുഷോത്തമൻ,ഉണ്ണിപ്പിള്ള,പി.ശ്യാമളൻ,ആക്കുളം മോഹനൻ,സോമശേഖരൻ നായർ,സ്വാമിനാഥൻ ചെട്ടിയാർ,വേണു ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.