sivagiri-hss

വർക്കല: ശിവഗിരി ഹയർസെക്കൻഡറി സ്കൂളിൽ പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി എല്ലാ ക്ലാസ് മുറികളിലും ലൈബ്രററി എന്ന ലക്ഷ്യം കൈവരിച്ചു. എല്ലാ ക്ലാസുകളിലും പുസ്തകങ്ങളും സൂക്ഷിക്കാൻ അലമാരകളും സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഒ.വി. കവിത, ഹെഡ്മിസ്ട്രസ് എ.പി. ശശികല, ഇംഗ്ലീഷ് മീഡിയം വിഭാഗം പ്രിൻസിപ്പൽ ഒ.എസ്. സലീല, പി.ടി.എ പ്രസിഡന്റ് ഷിബി.ഡി തുടങ്ങിയവർ സംസാരിച്ചു.