പി.ജി (സെമസ്റ്റർ)
6 ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.കോം പരീക്ഷ ഡിസംബർ 30 ലേക്ക് മാറ്റി. ശിവഗിരി തീർത്ഥാടനം പരിഗണിച്ച് ചെമ്പഴന്തി എസ്.എൻ.ജി.സി.എ.എസ് കോളേജ് സെന്ററായുളള വിദ്യാർത്ഥികൾ ഈ പരീക്ഷ തിരുവനന്തപുരം ആർട്സ് കോളേജിൽ എഴുതണം.
ഡിസംബർ 30 മുതൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ (റഗുലർ/സപ്ലിമെന്ററി) എം.എ/എം.എസ് സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.എ.എച്ച്.ആർ.എം/എം.എം.സി.ജി പരീക്ഷകൾ ജനുവരി 3 മുതൽ ആരംഭിക്കും.
നാലാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.എ.എച്ച്.ആർ.എം/എം.എം.സി.ജെ ക്ലാസുകൾ ജനുവരി 16 മുതൽ ആരംഭിക്കും.
ടീച്ചിംഗ് പ്രാക്ടീസ്
ഒന്നാം സെമസ്റ്റർ എം.ബി.എൽ പരീക്ഷകളുടെ ഭാഗമായുളള ടീച്ചിംഗ് പ്രാക്ടീസ് ജനുവരി 8 ന് കേരള ലോ അക്കാഡമിൽ രാവിലെ 9 മുതൽ നടത്തും.
ഒന്നാം സെമസ്റ്റർ എൽ എൽ.എം പരീക്ഷകളുടെ ഭാഗമായുളള ടീച്ചിംഗ് പ്രാക്ടീസ് ജനുവരി 1 ന് ഗവൺമെന്റ് ലാ കോളേജ്, തിരുവനന്തപുരം, ശ്രീനാരായണ ഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസ് (കൊല്ലം) കോളേജുകളിൽ ടീച്ചിംഗ് പ്രാക്ടീസ് ചെയ്യാനുളള വിദ്യാർത്ഥികൾ ഗവൺമെന്റ് ലാ കോളേജ്, തിരുവനന്തപുരം, ജനുവരി 3 ന് മാർഗ്രിഗോറിയസ് കോളേജ് ഒഫ് ലാ, ജനുവരി 6, 7 തീയതികളിൽ കേരള ലാ അക്കാഡമി തിരുവനന്തപുരം സെന്ററുകളിൽ രാവിലെ 9 മുതൽ നടത്തും.
ടൈംടേബിൾ
17, 19 തീയതികളിൽ ആരംഭിക്കുന്ന കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക് ഡിഗ്രി സപ്ലിമെന്ററി (2008 & 2013 സ്കീം) ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി.ടെക് ഡിഗ്രി 2008 സ്കീം (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ഡിസംബർ 16 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
31 ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.ബി.എ (വിദൂരവിദ്യാഭ്യാസം - 2018 അഡ്മിഷൻ) പരീക്ഷകൾക്ക് 9 മുതൽ ഓൺലൈനായി അപേക്ഷിക്കാം. പിഴ കൂടാതെ 12 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.
തീയതി നീട്ടി
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുളള തീയതി 26 വരെ നീട്ടി.