തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.ഇ.എയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന അനിശ്ചിതകാല രാപ്പകൽ സമരം ഒത്തുതീർപ്പാക്കണമെന്ന് ആൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.കെ. ദിവാകരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കെ.എസ് ആർ.ടി.സി അതിന്റെചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. കെ.എസ്.ആർ.ടി.സിയുടെ പുനഃക്രമീകരണം വികലമായും ഏകപക്ഷീയമായും നടപ്പാക്കാൻ ശ്രമിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മുഖ്യമന്ത്രി പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.