തിരുവനന്തപുരം : കരമന ഭാരത് എൻജിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള കെ.ജി.സി.ഇയുടെ സായാഹ്ന കോഴ്സുകളുടെ ക്ലാസുകൾ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചു. ഈ അദ്ധ്യയന വർഷം തന്നെ ക്ലാസുകൾ ആരംഭിക്കുമെന്ന് ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിച്ചു.
എസ്.എസ്.എൽ.സി പാസായവർക്കും, സർക്കാർ, അർദ്ധസർക്കാർ, പ്രൈവറ്റ് സർവീസിൽ ജോലിയുള്ളവർക്കും വിവിധ കോഴ്സുകളിൽ പ്രവേശനം നേടാം. വിദ്യാർത്ഥികൾ 25വയസ് പൂർത്തിയായിരിക്കണം. വൈകിട്ട് 5.30മുതൽ 9.30വരെയാണ് ക്ലാസ്. വിശദവിവരങ്ങൾക്ക് ഫോൺ : 0471-2343792, 2345091, 9497013772, 8111963792.