arundas-25

കൊട്ടിയം: ബൈക്ക് ആട്ടോറിക്ഷയിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. മൈലക്കാട് കൂട്ടാണിപ്പുറം അരുൺദാസ് വിക്ടറാണ് (25, വിനീത് ) മരിച്ചത്. ബൈക്കോടിച്ചിരുന്ന സുഹൃത്ത് ഫെലിക്സിനെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദിച്ചനല്ലൂർ പഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് ആദിച്ചനല്ലൂർ മണ്ഡലം സെക്രട്ടറിയുമായ സിന്ധുവിന്റെയും മത്സ്യതൊഴിലാളിയായ വിക്ടറിന്റെയും മകനാണ് വിനീത്. ഇക്കഴിഞ്ഞ മൂന്നിന് രാത്രി ഒൻപതരയോടെ തട്ടാമല സ്ക്കൂളിനടുത്തായിരുന്നു അപകടം. ഇടറോഡിൽ നിന്നു ദേശീയ പാതയിലേയ്ക്ക് കയറിയ ആട്ടോയിൽ ഇടിച്ച് മറിഞ്ഞാണ് അപകടം .ഇരുവരെയും മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ രാവിലെ എട്ടരയോടെ വിനീത് മരിച്ചു. സഹോദരൻ അഖിൽ.