തിരുവനന്തപുരം: കേരള സർവകലാശാല രസതന്ത്റ വകുപ്പിന്റേയും മുംബയ് ഭാഭ അറ്റോമിക് റിസർച്ച് സെന്ററിന്റേയും ആഭിമുഖ്യത്തിൽ റേഡിയോ കെമിസ്ട്രി ആൻഡ് ആപ്ലിക്കേഷൻസ് ഒഫ് റേഡിയോ ഐസോടോപ്പ്‌സ് എന്ന വിഷയത്തിൽ ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു. 9 മുതൽ 14 വരെ കാര്യവട്ടം രസതന്ത്റ വിഭാഗത്തിലാണ് ശില്പശാല. 9 ന് രാവിലെ 9ന് വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ള ഉദ്ഘാടനം ചെയ്യും. ശില്പശാലയിൽ ബാർക്കിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞർ നയിക്കുന്ന ക്ലാസുകളും ഗവേഷകർക്കും അദ്ധ്യാപകർക്കും റേഡിയോ ഐസോടോപ്പുകൾ കൈകാര്യം ചെയ്യുന്നതിലുളള പരിശീലനവും ഉൾപ്പെടുത്തിയിട്ടുണ്ട്.