തിരുവനന്തപുരം : കാട്ടാക്കട പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് ആൻഡ് പി.ജി സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് യൂണിയൻ, നാഷണൽ സർവീസ് സ്കീം, ബ്ലഡ് ഡോണേഴ്സ് കേരള അസോസിയേഷൻ, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നൂറോളം പേർ ക്യാമ്പിന്റെ ഭാഗമായി. യുവതമുറയിൽ രക്തദാനത്തെ പറ്റി അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രക്തദാന പരിപാടി നടത്തിയത്.