photo

നെടുമങ്ങാട്: ജൈവ പച്ചക്കറി കർഷകരുടെ സംരംഭമായ 'ആനാടമൃതം" പ്രതിവാര കർഷക ചന്തയ്ക്ക് അഭിവാദ്യം അർപ്പിച്ച് ആനാട് എസ്.എൻ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ സല്യൂട്ട്.

നാഷണൽ സർവീസ് സ്കീം, സ്റ്റുഡന്റ്സ് പൊലീസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് വോളന്റിയേഴ്സ് എന്നിവർ സംയുക്തമായാണ് ജൈവ മാർക്കറ്റ് സല്യൂട്ട് നടത്തിയത്. ആനാട് ജംഗ്ഷനിൽ നടന്ന രണ്ടാം ആഴ്ചയിലെ ചന്തയിൽ എത്തി കുട്ടികൾ കർഷകരെ സഹായിക്കുകയും ചെയ്തു. കുട്ടികളുടെ സല്യൂട്ട് സ്വീകരിക്കുവാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷും പ്രമുഖ കർഷകരുമെത്തിയിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർഷാൻ, പി.ടി.എ പ്രസിഡന്റ് നാഗച്ചേരി റഹീം, പ്രിൻസിപ്പൽ ഷിരീഷ്, ഹെഡ്മിസ്ട്രസ് ബീന വി.എസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രഞ്ചിത്ത്, എസ്.പി.സി ഓഫീസർ ശോഭ, കൃഷി ഓഫീസർ എസ്.ജയകുമാർ, കൃഷി അസിസ്റ്റന്റ് ആനന്ദ്, ഇക്കോഷോപ്പ് സെക്രട്ടറി പ്രമോദ്, മാതൃകാ കർഷകർ പുഷ്കരപിള്ള, തങ്കരാജ് തുടങ്ങിയവർ നേതൃത്വം നല്കി. കുട്ടികൾ വിൽപ്പനയ്ക്ക് മേൽനോട്ടം വഹിച്ച ചന്തയിൽ വാഴക്കുലകളും വിവിധതരം കിഴങ്ങു വർഗങ്ങളുമൊക്കെ വില്പനയ്ക്കെത്തി.