തിരുവനന്തപുരം : പാർട്ടി വിരുദ്ധ പ്രവർത്തകനും അച്ചടക്ക ലംഘനവും നടത്തിയതിന് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റായ സതീഷ് വസന്തിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. പാർട്ടിക്ക് അനുവദിച്ചു കിട്ടിയിട്ടുള്ള നേമം യു.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും ഒഴിവാക്കിയതായി ജില്ലാ കമ്മിറ്റി അറിയിച്ചു.