തിരുവനന്തപുരം : ഒരു കൂട്ടം ചിത്രകാരൻമാരുടെ പെയിന്റിംഗ് എക്‌സിബിഷന് തലസ്ഥാനത്ത് നാളെ തുടക്കമാകും. മ്യൂസിയം ആഡിറ്റോറിയത്തിൽ നാളെ വൈകിട്ട് 3ന് കാനായി കുഞ്ഞിരാമൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വരെ ദിവസേന രാവിലെ 10 മുതൽ 6 വരെയാണ് പ്രദർശനം.