വക്കം: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മണമ്പൂർ പാലാംകോണം ഭാസ്കർ കോളനിയിൽ മക്കു എന്ന് വിളിക്കുന്ന മുകേഷ് (27) അണ് പിടിയിലായത്. മുൻ വൈരാഗ്യത്തിന്റെ പേരിൽ പാലാംകോണം കമ്പറക്കോണം ക്ഷേത്രത്തിലെ ഉത്സവദിവസം സുനിൽ എന്ന യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും മുതുകത്ത് ഇടിച്ച് നട്ടെല്ലിന് ഗുരുതര പരിക്കേൽപിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്. മുകേഷിന്റെ സഹോദരൻ ഗിരീഷും ചേർന്നാണ് പാലാംകോണം സിവദേശിയായ സുനിലിനെ ആക്രമിച്ചത്. ഗിരീഷ് ഒളിവിലാണ്. 2013ൽ മംഗളഛലപതി എന്നയാളുടെ മൊബൈൽ കവർച്ച ചെയ്ത കേസിലും വധശ്രമ കേസിലും പ്രതിയാണ് മക്കു. ആറ്റിങ്ങൽ ഡിവൈ.എസ്.പി. പി.വി. ബേബിയുടെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ എസ്.ഐ.വിനോദ് വിക്രമാദിത്യൻ, ജി.എസ് ഐ. അനിൽകുമാർ, എസ്.സി.പി.ഒ. ബിനോജ്, ഡീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.