പാറശാല: പാറശാല ഗ്രാമ പഞ്ചായത്തിൽ കൊടവിളാകം വാർഡിലെ അങ്കണവാടിക്കായി ജില്ലാ പഞ്ചായത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.കെ. ബെൻഡാർവിൻ നിർവഹിച്ചു. പാറശാല പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ചുസ്മിത, വൈ.സതീഷ്, വാർഡ് മെമ്പർ കെ. ലോറൻസ്, ഐ.സി.ഡി.എസ് അങ്കണവാടി ടീച്ചർ സെലീന തുടങ്ങിയവർ പങ്കെടുത്തു.