തിരുവനന്തപുരം : കിട്ടാക്കടങ്ങളും കോർപ്പറേറ്റ് നികുതികളും വൻകിട ഭൂനികുതി കുടിശ്ശികകളും പിരിച്ചെടുത്ത് സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് നടപടിയെടുക്കണമെന്ന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നുകുഴി മണ്ഡലം യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ അഡ്വ. ജോർജ് സുകു സഖറിയ അദ്ധ്യക്ഷനായിരുന്നു. ഭാരവാഹികളായി എം. ശശിധരൻ നായർ (പ്രസിഡന്റ്), ബി. ജയചന്ദ്രൻ നായർ (വൈസ് പ്രസിഡന്റ്), സി. വിലാസിനി (സെക്രട്ടറി), സജിത നാരായണൻ (ജോയിന്റ് സെക്രട്ടറി), ജയകുമാരി (ട്രഷറർ), രത്നാബായി (വനിതാ കമ്മിറ്റി പ്രസിഡന്റ്), ബി. മാർട്ടിൻ (ആഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.