plastic

പാറശാല: പാറശാല ഗ്രാമ പഞ്ചായത്തിലെ ഇഞ്ചിവിള വാർഡിൽ പുതിയതായി നിർമ്മിച്ച പ്ലാസ്റ്റിക് ശേഖരണ കേന്ദ്രം വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എം. സെയ്ദലി ഉദ്‌ഘാടനം ചെയ്തു. സി.ഡി.എസ് ടി.എസ്.മായ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഇഞ്ചിവിള വാർഡ് ഫെസിലിറ്റേറ്റർ പി. അജിത, വാർഡ് വികസന ഭാരവാഹികളായ റസിലയ്യൻ, നസീർ, അബ്ദുറൗഫ്‌, ടി.എസ്. മണി, സുഗന്ധി എന്നിവർ സംസാരിച്ചു.