തിരുവനന്തപുരം: സർവകലാശാലാ അദാലത്തുകളിൽ ഉന്നത വിദ്യാഭ്യാസ മന്ത്റി കെ.ടി. ജലീലിന്റെ നേരിട്ടുള്ള ഇടപെടലിന് കൂടുതൽ തെളിവുകൾ പുറത്ത്.
സർവകലാശാലകളുടെ അദാലത്തുകളിൽ മന്ത്റി നേരിട്ട് പങ്കെടുക്കുമെന്നും ഇടപെടൽ ആവശ്യമുള്ള ഫയലുകൾ മന്ത്റിക്ക് കൈമാറണമെന്നും കാണിച്ച് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി നേരത്തേ ഇറക്കിയ ഉത്തരവിന്റേതാണ് പകർപ്പ്. . സർവകലാശാല ഭരണത്തിൽ മന്ത്റിക്കും സർക്കാരിനും കൈകടത്താൻ വഴിതുറക്കുന്നതാണ് ഈ ഉത്തരവെന്നാണ് ആക്ഷേപം. അദാലത്തുകൾ ക്രമവിരുദ്ധമായാണ് സംഘടിപ്പിച്ചതെന്നും അതിൽ മന്ത്റി നേരിട്ട് തീരുമാനമെടുത്തുവെന്നും ഇത് തെളിയിക്കുന്നു.
. അദാലത്ത് ഉദ്ഘാടനം ചെയ്യുന്നതിനോ പൊതുനിർദ്ദേശങ്ങൾ നൽകുന്നതിനോ ചട്ടപ്രകാരം മന്ത്റിക്ക് വിലക്കില്ല. പക്ഷേ മന്ത്റിയോ പേഴ്‌സണൽ സ്റ്റാഫംഗങ്ങളോ സർവകലാശാലകളുടെ അദാലത്തുകളിൽ പങ്കെടുക്കാനും ഫയലുകളിൽ തീരുമാനമെടുക്കാനും പാടില്ല. വൈസ്ചാൻലർക്കും സിൻഡിക്കേറ്റിനും മാത്രമുള്ളതാണ് ഈ അധികാരങ്ങൾ. സർവകലാശാല എടുക്കുന്ന തീരുമാനങ്ങൾ തിരുത്താനുള്ള അധികാരം ചാൻസലറായ ഗവർണർക്കും ഹൈക്കോടതിക്കും മാത്രവും.. ഈ ചട്ടങ്ങൾ ലംഘിച്ചാണ് .ജലീലും പേഴ്‌സണൽ സെക്രട്ടറിയും അദാലത്തുകളിൽ പങ്കെടുത്തത്. ഇതിനു പുറമെയാണ് ഫയലുകൾ മന്ത്റിക്ക് നൽകണമെന്ന ഉത്തരവ്. അദാലത്തുകളിൽ തീർപ്പാക്കിവയുടെ വിശദാംശങ്ങൾ അതതു ദിവസം മന്ത്റിയെ അറിയിക്കാനും നിർദ്ദേശമുണ്ട്.