ചാവക്കാട്: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദിന്റെ സഹോദരൻ അലി മുഹമ്മദ്(64) ഖത്തറിൽ ഹൃദയാഘാതത്താൽ മരിച്ചു. കടപ്പുറം പഞ്ചായത്ത് അഞ്ചങ്ങാടിയിൽ പരേതനായ ചിന്നക്കൽ ഹമീദാണ് പിതാവ്. ഭാര്യ: ലൈല. മക്കൾ: ഫൈസൽ മുംതാസ്, മുഹമ്മദ് ഫായിസ്. മരുമക്കൾ: ഷമീർ, ഹസ്‌ന. നടപടി ക്രമങ്ങൾക്കു ശേഷം മയ്യിത്ത് നാട്ടിൽ കൊണ്ടുവന്ന് കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.