തിരുവനന്തപുരം: സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂളിൽ പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.
സ്കൂളിലെ ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തെറിച്ച് തലയിൽ പതിച്ച് പരിക്കേറ്റ് മരണമടഞ്ഞ ആലപ്പുഴ നൂറനാട് പുതുവള്ളക്കുന്നം വിനോദ് ഭവനിൽ സന്തോഷിന്റെ മകനും ചുനക്കര ഗവ. വി.എച്ച്.എസ്.ഇ ആറാം ക്ലാസ് വിദ്യാർത്ഥിയുമായ നവനീതിന്റെ കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ നൽകും. സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ ജീവനക്കാർക്ക് 2018- 19 വർഷത്തെ പെർഫോമൻസ് ഇൻസന്റീവ് മുൻ വർഷങ്ങളിലേതു പോലെ വാർഷിക ശമ്പളത്തിന്റെ 8.33 ശതമാനം അനുവദിക്കാനും തീരുമാനമായി.