koodam

തിരുവനന്തപുരം: കോടികളുടെ സ്വത്ത് തട്ടിപ്പും കൊലപാതക പരമ്പരകളുമുണ്ടായെന്ന് ആക്ഷേപമുയർന്ന കരമന കാലടി കൂടത്തിൽ തറവാട്ടിലെ സ്വത്ത് തട്ടിയെടുക്കലും ദുരൂഹമരണങ്ങളും സംബന്ധിച്ച അന്വേഷണം ഇഴയുന്നു. കേസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച് പരാതിക്കാരൻ കരമന സ്വദേശി അനിൽകുമാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി കൈവരാത്തത് ദുരൂഹതകൾക്കും സംശയങ്ങൾക്കും ഇടയാക്കുന്നു. കേസിന്റെ തുടക്കത്തിൽ അന്വേഷണ സംഘത്തിനുണ്ടായ താത്പര്യം കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്തുവന്നശേഷം ഉണ്ടാകാത്തതിനാൽ കേസ് ഒതുക്കി തീർക്കാനുള്ള നീക്കമാണോ എന്ന സംശയത്തിലാണ് നാട്ടുകാർ. കൂടത്തിൽ തറവാട്ടിൽ ഏറ്റവും അവസാനം ദുരൂഹ സാഹചര്യത്തിൽ മരിച്ച ജയമാധവൻനായരുടെ രാസപരിശോധനാഫലം ലഭിക്കാത്തതാണ് കൊലപാതകമെന്ന നിലയിലുള്ള അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനുള്ള തടസമായി പ്രത്യേക സംഘം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട് വിൽപത്രത്തിൽ ഒപ്പിട്ട സാക്ഷിയുടേതുൾപ്പെടെ വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടും സ്വത്ത് കേസ് അന്വേഷണത്തിനും പൊലീസ് താത്പര്യമെടുക്കുന്നില്ലെന്നതാണ് വാസ്തവം. നഗരത്തിന്റെ കണ്ണായ ഭാഗങ്ങളിലുൾപ്പെടെ കൂടത്തിൽ തറവാട്ട് വകയായുണ്ടായിരുന്ന സ്വത്തുക്കൾ കൈക്കലാക്കിയവരിൽ ഉന്നത പൊലീസുദ്യോഗസ്ഥരുടെ പങ്കുൾപ്പെടെ പുറത്തായതോടെ കേസ് ഒതുക്കി തീർക്കാൻ നീക്കം നടക്കുന്നതായാണ് സൂചന.

അന്വേഷണ സംഘം ചെയ്തത്

പരാതിക്കാരിയും കൂടത്തിൽ തറവാട്ടിലെ ഗോപിനാഥൻനായരുടെ ഭാര്യയുമായ പ്രസന്നകുമാരിയുടെയും മകൻ പ്രകാശിന്റെയും മൊഴി രേഖപ്പെടുത്തി

 മറ്റൊരു പരാതിക്കാരനായ അനിൽകുമാറിന്റെ മൊഴിയെടുത്തു

കൂടത്തിൽ തറവാട്ടിൽ നടത്തിയ തെളിവെടുപ്പിൽ രക്തം പുരണ്ട പട്ടികകഷണം കണ്ടെത്തി

ചികിത്സാ രേഖകളും വസ്ത്രങ്ങളും നശിപ്പിച്ചതായി സ്ഥിരീകരിച്ചു

വീട്ടിനുളളിലെ രക്തക്കറയും മറ്റും കഴുകി നീക്കിയതായി കണ്ടെത്തി

ഫോറൻസിക് പരിശോധനയിലൂടെ നിർണായക തെളിവുകളും വിവരങ്ങളും ശേഖരിച്ചു

സ്വത്തുക്കളുടെ വിവരങ്ങൾ ശേഖരിച്ചു

പ്രതികളെന്ന് സംശയിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

ഫോറൻസിക് വിദഗ്ദ്ധരുടെ സഹായത്തോടെ തെളിവുകൾ സമാഹരിച്ചു

രവീന്ദ്രൻനായരുടെ പുരികച്ചുഴിയിൽ അടിയേറ്റതായുംപ്രഹരിച്ചതായും മൂക്കിലും വായിലും രക്തക്കറ ഉണ്ടായിരുന്നതായും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറിൽ നിന്ന് മനസിലാക്കി.

കാര്യസ്ഥന്റെയും വീട്ടുവേലക്കാരിയുടെയും സഹായിയുടെയും മൊഴികൾ രേഖപ്പെടുത്തി

രവീന്ദ്രൻനായരെ ആശുപത്രിയിലെത്തിച്ചതിന് വ്യാജ സാക്ഷിയായി ആട്ടോക്കാരനെ കൊണ്ടുവരാനുള്ള നീക്കം പൊളിച്ചു

ദുരൂഹമരണങ്ങൾ

തിരുവനന്തപുരം കരമന കുളത്തറ ഉമാമന്ദിരത്തിൽ (കൂടത്തിൽ) ഗോപിനാഥൻ നായർ, ഭാര്യ സുമുഖി അമ്മ, മക്കളായ ജയബാലകൃഷ്ണൻനായർ, ജയപ്രകാശ് (ദേവു), ജയശ്രീ, ഗോപിനാഥൻനായരുടെ ജ്യേഷ്ഠൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻനായർ, ഗോപിനാഥൻനായരുടെ മറ്റൊരു സഹോദരനായ നാരായണൻനായരുടെ മകൻ ജയമാധവൻനായർ. ഇതിൽ ഏറ്റവും ഒടുവിൽ മരിച്ച ജയമാധവൻനായരുടെ കേസാണ് ഇപ്പോൾ പ്രത്യേക സംഘം അന്വേഷിക്കുന്നത്.

ക്രൈം നമ്പർ 2201/19

13 പ്രതികൾ

കൂടത്തിൽ കുടുംബത്തിന്റെ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ തട്ടിയെടുത്ത കേസിൽ കരമന പൊലീസ് രജിസ്റ്റ‌ർ ചെയ്ത 220/19 കേസിൽ കാര്യസ്ഥൻ രവീന്ദ്രൻ നായരും മുൻ കളക്ടർ മോഹൻദാസും ഭാര്യയുമുൾപ്പെടെ 13 പ്രതികൾ. ഐ.പി.സി 120 ബി., 406, 420, 506 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരിക്കുന്ന പേരുകൾ:

1. രവീന്ദ്രൻനായർ- കാര്യസ്ഥൻ (51)

2.സഹദേവൻ(58, സഹായി)

3.മായാദേവി (75)

4.ലതാദേവി (67)

5.ശ്യാംകുമാർ (63)

6.സരസാദേവി (57)

7.സുലോചനാദേവി (56)

8.വി.ടി നായർ (55)

9.ശങ്കരമേനോൻ (54)

10.മോഹൻദാസ് (മുൻ കളക്ടർ)

11.ലീല (73)

12. അനിൽകുമാർ