നെടുമങ്ങാട്: അരുവിക്കര ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് നവീകരിച്ച അഴിക്കോട് ശാഖയുടെ ഉദ്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കെ.എസ്. ശബരിനാഥൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ബാങ്ക് പ്രസിഡന്റ് അഡ്വ.ആർ. രാജ്‌മോഹൻ സ്വാഗതം പറഞ്ഞു. സി. ദിവാകരൻ എം.എൽ.എ സേഫ്‌റൂം ലോക്കറിന്റെയും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു കംപ്യുട്ടർ വത്കരണത്തിന്റെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു സ്വർണപ്പണയ വായ്പാ വിതരണത്തിന്റെയും കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ വ്യാപാര വായ്പ വിതരണവും നിർവഹിച്ചു. മികച്ച കുടുംബശ്രീ യൂണിറ്റുകൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. മിനി അവാർഡു സമ്മാനിച്ചു. എൽ.പി. മായാദേവി, ഡി. കൃഷ്ണകുമാർ, ഒ.എസ്. പ്രീത, ബി.ഷാജു, ടി.വിജുശങ്കർ, എസ്. സുരേഷ്, കെ. സുകുമാരൻ, വി. വിജയൻ നായർ, ഗീതാഞ്ജലി, എ. ആന്റണി, കളത്തറ മധു, അനിൽകുമാർ, മുണ്ടേല അരുൺ, സലാഹുദീൻ, വിദ്യാധരൻ, ടി. സത്യാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു. ബാങ്ക് മാനേജിംഗ് ഡയറക്ടർ എം.ജെ. അനീഷ് നന്ദി പറഞ്ഞു.