നെടുമങ്ങാട്: സ്വതന്ത്ര തോട്ടം തൊഴിലാളി യൂണിയൻ (എസ്.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമനിധി കാർഡ് വിതരണം ചെയ്‌തു. സംസ്ഥാന സെക്രട്ടറി ജി. മാഹീൻ അബുബക്കർ ഉദ്‌ഘാടനം നിർവഹിച്ചു. ജില്ലാ പ്ലാന്റേഷൻ ഇൻസ്‌പെക്ടർ ചിത്രരാജൻ ക്ലാസ് നയിച്ചു. വഞ്ചുവം ഷറഫിന്റെ അദ്ധ്യക്ഷതയിൽ ജയകുമാരി, നഷാദ്, ജുനൈദ്, ജലാലുദീൻ മൗലവി, നജിം, വാഹിദ്, സത്യരാജ് തുടങ്ങിയവർ സംസാരിച്ചു. ജുനൈദ് പുലിപ്പാറയെ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറിയായി തിരഞ്ഞെടുത്തു.