തിരുവനന്തപുരം: ദളിത് പീഡനങ്ങൾക്ക് അറുതി വരുത്തണമെന്നും വാളയാർ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡോ. ബി.ആർ. അംബേദ്കറുടെ 63 ാം ചരമദിനത്തിൽ ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിനു മുൻപിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് അശോകൻ എ.കെ. നഗർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്ര പ്രസാദ്,​ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്രിൻകര സനൽ,​ ഭാരവാഹികളായ കെ. വിദ്യാധരൻ, കമ്പറ നാരായണൻ,​പേരൂർക്കട രവി, കടകംപള്ളി ഹരിദാസ്,​തിരുവല്ലം ശ്രീകണ്ഠൻ, ബിനു വർക്കല, വിനോജ് കഴക്കൂട്ടം തുടങ്ങിയവർ സംസാരിച്ചു.