വക്കം: വക്കം കുളങ്ങര ശ്രീ ദുർഗാദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം 10ന് നടക്കും. രാവിലെ 7.30ന് സമൂഹപൊങ്കാല, 9.15ന് പറയ്ക്കെഴുന്നള്ളത്ത്, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 6.30ന് തൃക്കാർത്തിക ദീപം തെളിക്കൽ, രാത്രി 8ന് കളമെഴുത്തുംപാട്ടും എന്നിവ നടക്കും.