കടയ്ക്കാവൂർ: പൂവാലന്മാരുടെ ശല്യം വർദ്ധിച്ചതോടെ വിദ്യാർത്ഥികളുൾപ്പെടെയുള്ള പെൺകുട്ടികൾ പൊറുതിമുട്ടിയിരിക്കുകയാണ്.ശൂളം വിളിയും ബൈക്കിൽ കറങ്ങി ശല്യംചെയ്യുന്നതും ഇവിടെ പതിവായതോടെ ബസ് കയറ്റിവിടാൻ മക്കൾക്കൊപ്പം മാതാപിതാക്കളും എത്തേണ്ട അവസ്ഥയാണ്. കടയ്ക്കാവൂർ ചെക്കാലവിളാകം ജംഗ്ഷൻ കരിങ്ങോട്ട് ജംഗ്ഷൻ തെക്കുംഭാഗം, നിലയ്ക്കാമുക്ക്, പളളിമുക്ക്, മണനാക്ക്, പെരുംങ്കുളംഎന്നീ പ്രദേശങ്ങളിൽ സ്ക്കൂൾ സമയത്താണ് പൂവാലന്മാരെത്തുന്നത്.
പളളിമുക്കിലെ യു.ഐ.ടി കോളേജിന് സമീപവും പൂവാലന്മാരുടെ ശല്യമുണ്ടെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്.ആൺ കുട്ടികൾ പ്രതികരിച്ചാൽ അവരെ ആളൊഴിഞ്ഞ ഭാഗത്തെവഴിയിൽ തടഞ്ഞു നിറുത്തി കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തും.കഴിഞ്ഞ വർഷം ഇവർക്കെതിരെ പ്രതികരിച്ച രക്ഷകർത്താക്കളെ വീടുകയറി ആക്രമിക്കാൻ ശ്രമിച്ച സംഭവവുമുണ്ട്. ഇവരെ പേടിച്ച് പ്രതികരിക്കാതെ പൊലീസിൽ പരാതി കൊടുക്കാൻ പോലും ഭയപ്പെട്ടു കഴിയുകയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.പെൺമക്കൾക്ക് ഭയപ്പാടില്ലതെ പഠിക്കാനും യാത്രചെയ്യാനും ഉള്ള സൗകര്യം ഒരുക്കാൻ നിയമപാലകരും ജന പ്രതിനിധികളും ശ്രദ്ധിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.