വെള്ളറട: പതിനഞ്ചുകാരിയെ പീഡിപ്പിക്കാനായി പ്രതിക്ക് സഹായം നൽകിയ യുവതി പിടിയിൽ. മരപ്പാലം നെട്ടപ്പൊങ്ങ് സ്വദേശി ധന്യ (34) ആണ് പിടിയിലായത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി നിരന്തരം പീഡനത്തിന് ഇരയാക്കിയ മരപ്പാലം ആർ.എസ് ഭവനിൽ രാജേഷിനെ (38) പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് നേരത്തേ പിടികൂടിയിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി അടുത്തെത്തിക്കുന്നതിൽ രാജേഷിന്റെ സുഹൃത്തായ ധന്യയ്ക്ക് പങ്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇവരെ റിമാൻഡ് ചെയ്തു.