nitheesh

കല്ലമ്പലം: പൊലീസുകാരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം ആദിച്ചനല്ലൂർ പ്ലാക്കോട് നിതീഷ് ഭവനിൽ നിതീഷ് (37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 5 ഓടെ തോളൂർ ഭാഗത്തേക്ക് അപകടകരമായ രീതിയിൽ കാറോടിച്ച് വരികയായിരുന്ന നിതീഷിനെ നാട്ടുകാർ തടയുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് പള്ളിക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വൈദ്യ പരിശോധന നടത്തിയശേഷം സ്റ്റേഷനിൽ എത്തിച്ചു. വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ കൂട്ടാക്കാതെ ഇയാൾ പൊലീസുകാർക്ക് നേരേ ആക്രമണം നടത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാരും ചേർന്നാന്ന് പ്രതിയെ കീഴ്പ്പെടുത്തി സ്റ്റേഷനുള്ളിലെത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.