v

കടയ്ക്കാവൂർ: വാക്കംകുളം കുടിവെള്ള പദ്ധതി എങ്ങുമെത്താതെ കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. 2016 ൽ വിവിധ പദ്ധതികളുടെ നടത്തിപ്പിനായി ലോക ബാങ്ക് അഞ്ചുതെങ്ങ് പഞ്ചായത്തിന് നാല് കോടി അനുവദിച്ചിരുന്നു.

അഞ്ച്, ആറു, ഏഴ് വാർഡുകളിൽ നേരിട്ടും പതിനൊന്നും പന്ത്രണ്ടും വാർഡുകളിൽ അല്ലാതെയും കുടി വെള്ളം എത്തിക്കാനായിരുന്നു പദ്ധതി. കരകുളത്തെ ഒരു ഏജൻസിയാണ് ഇതിന്റെ പ്രോജക്ട് തയാറാക്കി വേൾഡ് ബാങ്കിന് സമർപ്പിച്ചത്.

പഞ്ചായത്ത്‌ ഓഫീസിനു സമീപം ഒരു ഷോപ്പിംഗ് കോംപ്ലക്സ്, കല്യാണമണ്ഡപം എന്നിവ ആയിരുന്നു മുഖ്യ പ്രോജക്ടുകൾ. കൂടാതെ വാക്കം കുളം നവീകരിച്ച് കുടി വെള്ള പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രോജക്ടും നൽകിയിരുന്നു. എന്നാൽ ലോക ബാങ്ക് സഹായം രണ്ട് കോടി ആയി വെട്ടിക്കുറച്ചു. തീരദേശ പരിപാലന നിയമം കാരണം ഷോപ്പിംഗ് കോംപ്ലക്സ് കല്യാണ മണ്ഡപം എന്നീ പ്രോജക്ടുകൾ നിരസിച്ചു. തുടർന്നാണ് കുടി വെള്ള പദ്ധതി നടപ്പാക്കാൻ ശ്രമമാരംഭിച്ചത്. ഇതിനായി ഒരു കോടി ഇരുപത്തി അഞ്ചു ലക്ഷം രൂപയും അനുവദിച്ചു.