മുടപുരം:ജില്ലാ പഞ്ചായത്തും കിഴുവിലം ഗ്രാമ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പാഥേയം പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപൻ വലിയേല അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷാജഹാൻ,ഉണ്ണിക്കൃഷ്ണൻ,ബിജുകുമാർ,സൈനാബീഗം,മിനി സുജാത, ശ്യാമള അമ്മ, സുജ, അസി. സെക്രട്ടറി ബെൻസിലാൽ തുടങ്ങിയവർ സംസാരിച്ചു. സി.ഡി.എസ്.ചെയർപേഴ്സൺ ഷീജ സ്വാഗതവും ഗ്രാമ പഞ്ചായത്ത് മെമ്പർ വനജകുമാരി നന്ദിയും പറഞ്ഞു.