ആറ്റിങ്ങൽ:വണ്ണാർ സർവീസ് സൊസൈറ്റി സംസ്ഥാന സമ്മേളനം 8ന് രാവിലെ 9 മുതൽ ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് ആഡിറ്റോറിയത്തിൽ നടക്കും.9ന് സംസ്ഥാന പ്രസിഡന്റ് എ.സദാനന്ദൻ പതാക ഉയർത്തും. 9.10ന് പ്രതിനിധി സമ്മേളനം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്യും.വർക്കിംഗ് പ്രസിഡന്റ് ബി.ശശാങ്കൻ അദ്ധ്യക്ഷത വഹിക്കും.തുടർന്ന് വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ നടക്കും.ഉച്ചയ്ക്ക് 2 മുതൽ നടക്കുന്ന പൊതു സമ്മേളനം മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും.അഡ്വ.ബി.സത്യൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും.എ.സനദാനന്ദൻ അദ്ധ്യക്ഷത വഹിക്കും.കുമ്മനം രാജശേഖരൻ,​പന്തളം സുധാകരൻ,​എ.ലോഹിദാസൻ,​എ.മധുസൂദൻ,​സി.രാജേന്ദ്രൻ,​പി.വി.നടേശൻ,​ ജലജാ മൂർത്തി,​സി.രാധാകൃഷ്ണൻ,​വി.മണി,​ ജി.സത്യശീലൻ,​ജി.ലക്ഷ്മണൻ,​പി.അനിൽകുമാർ എന്നിവർ സംസാരിക്കും.